മീനടത്ത് കാണാതായ യുവാവിനായി തോട്ടിൽ തിരച്ചിൽ ആരംഭിച്ചു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നാണ് തോട്ടിൽ തിരച്ചിൽ നടത്തുന്നത്.



കോട്ടയം: മീനടത്ത് കാണാതായ യുവാവിനായി തോട്ടിൽ തിരച്ചിൽ ആരംഭിച്ചു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നാണ് തോട്ടിൽ തിരച്ചിൽ നടത്തുന്നത്. മീനടത്തു നിന്നും പാമ്പാടിയ്ക്കു കിടക്കുന്ന തോട്ടിലാണ് അഗ്നിരക്ഷാ സേനയും നാട്ടുകാരും തിരച്ചിൽ നടത്തുന്നത്. മീനടം കരോട്ട് മുണ്ടിയാക്കൽ എബ്രഹാം വർഗീസ് ലീലാമ്മ ദമ്പതികളുടെ മകൻ അനീഷിനെയാണ് ഇന്നലെ മുതൽ കാണാതായത്. ഇന്നലെ രാവിലെ പത്ത്മണിയോടെയാണ് അനീഷ് വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നത്. തുടർന്ന് വീട്ടിൽ തിരികെ എത്താതെ വന്നതോടെയാണ് അനേഷണം ആരംഭിച്ചത്. ഇതിനിടെ പ്രദേശത്തെ തോടിനു സമീപത്ത് അനീഷിന്റെ ചെരുപ്പ് കണ്ടതോടെയാണ് തോട് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ പാമ്പാടി പൊലീസ് കേസെടുത്തിട്ടുണ്ട്.
Previous Post Next Post