കേരളത്തിൽ വീണ്ടും പെരുമഴ എത്തുന്നു


തിരുവനന്തപുരം:കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ എല്ലാ ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. പത്തനംതിട്ട മുതൽ വയനാട് വരെയുള്ള മറ്റ് ജില്ലകളിൽ യെലോ അലർട്ടാണ് നിലവിലുള്ളത്. 

തിരുവനന്തപുരം കണ്ണൂർ കാസർകോട് ജില്ലകളുടെ തീരപ്രദേശത്ത് 3.4 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. ചൊവ്വാഴ്ച അർധരാത്രി വരെ അതീവജാഗ്രത പാലിക്കാൻ ദേശീയ സമുദ്ര ഗവേഷണകേന്ദ്രം നിർദ്ദേശിച്ചു.
Previous Post Next Post