മാർച്ചിന് നേരെ പൊലീസ് അതിക്രമം..നാളെ കെഎസ് യു വിദ്യാഭ്യാസ ബന്ദ്


മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ് യു.കോഴിക്കോട് ജില്ലയിലാണ് ബന്ദ്.. പ്ലസ് വൺ സീറ്റ് വിഷയത്തിൽ കെഎസ് യു നടത്തിയ മാർച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തി ചാർജിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെഎസ് യു ജില്ലാ കമ്മിറ്റിയാണ് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്.മാര്‍ച്ചിന് നേരെയുണ്ടായ പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ ജില്ലയില്‍ ബന്ദ് പ്രഖ്യാപിക്കുന്നതായി കെഎസ് യു ജില്ലാ പ്രസിഡന്റ് വിടി സൂരജ് അറിയിച്ചു.


Previous Post Next Post