ട്രെയിനിന്റെ അപ്പർ ബെർത്തിലിരുന്ന് സൈനികന്‍ മൂത്രമൊഴിച്ചു.. പ്രധാനമന്ത്രിക്ക് പരാതി നല്‍കി യുവതി…


ട്രെയിൻ യാത്ര‌യ്‌ക്കിടെ മദ്യലഹരിയിൽ സൈനികൻ ദേഹത്തു മൂത്രമൊഴിച്ചെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് പരാതി നൽകി യുവതി.ഹസ്രത്ത് നിസാമുദ്ദീനില്‍നിന്ന് ഛത്തീസഗഡിലെ ദുര്‍ഗിലേക്കുള്ള ട്രെയിനില്‍ ചൊവ്വാഴ്ചയാണ് സംഭവം.താഴെ ബെര്‍ത്തില്‍ കുട്ടിയുമായി യാത്ര ചെയ്യുകയായിരുന്ന തന്റെ ദേഹത്തേക്ക് മുകളിലെ ബെര്‍ത്തിലിരുന്ന സൈനികന്‍ മൂത്രമൊഴിക്കുകയായിരുന്നെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

പരാതി നൽകിയിട്ടും ആര്‍പിഎഫ് സംഭവത്തിൽ നടപടിയെടുക്കാത്തതിനെ തുടർന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിലും കേന്ദ്ര റെയില്‍വെ മന്ത്രിക്കും പരാതി നല്‍കിയത്.അതേസമയം പരാതിയില്‍ ഉടനടി നടപടി സ്വീകരിച്ചെന്നും എന്നാല്‍ പരിശോധനയില്‍ സീറ്റില്‍ യുവതിയെ കണ്ടില്ലെന്നും സൈനികന്‍ ഉറങ്ങുന്നതാണ് കണ്ടതെന്നും ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Previous Post Next Post