‘കൃഷ്ണ ഗുരുവായൂരപ്പ’നെ വിളിച്ച് സുരേഷ് ഗോപി..മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്തു

പാര്‍ലമെന്റില്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി എംപി.ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ.പീഠത്തിലേക്കു കയറും മുൻപ് ഭഗവാന്റെ നാമം ജപിച്ചതിന് ശേഷമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്.കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനേ എന്നുപറഞ്ഞായിരുന്നു സുരേഷ് ഗോപി സത്യപ്രതിജ്ഞ തുടങ്ങിയത്. മലയാളത്തിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ.

മൂന്നാം മോദി സര്‍ക്കാരില്‍ രണ്ട് വകുപ്പുകളുടെ സഹമന്ത്രിയാണ് സുരേഷ് ഗോപി. കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്‌സഭാംഗമാണ് തൃശൂരില്‍ നിന്നും വിജയിച്ച സുരേഷ് ഗോപി.സത്യപ്രതിജ്ഞയ്ക്കു ശേഷം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നോക്കി തൊഴുതാണ് അദ്ദേഹം സീറ്റിലേക്ക് മടങ്ങിയത്.
Previous Post Next Post