മുത്തശ്ശിയെ മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ കൊച്ചുമകൻ വീണ്ടും മുത്തശ്ശിയെ ആക്രമിച്ചു


കമ്പിവടി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ കടുവുങ്കൽ സ്വദേശി അഖിൽ കൃഷ്ണ(26)നെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ അച്ഛൻ്റെ അമ്മയായ മീനാക്ഷിയമ്മയെ പരിക്കുകളോടെ വള്ളികുന്നത്തെ തോപ്പിൽഭാസി മെമ്മോറിയൽ ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവസമയത്ത് പ്രതിയും മുത്തശ്ശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മദ്യലഹരിയിൽ മുത്തശ്ശിയെ മർദിച്ച് പരിക്കേൽപ്പിച്ച് മാർച്ച് അഞ്ചിന് ഇയാളെ അറസ്റ്റ് ചെയ്തതിന് റിമാൻഡ് ചെയ്തു. മീനാക്ഷിയമ്മയെ വീടിനുമുന്നിലും വഴിയിലും വെച്ച് മർദിക്കുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മീനാക്ഷിയമ്മയെ കൂടാതെ പ്രതിയുടെ അച്ഛൻ്റെ ജ്യേഷ്ഠസഹോദരനായ മണിയൻപിള്ള(72)യെയും അഖിലും അമ്മയും ചേർന്ന് മർദിച്ചിരുന്നു. ഇതേത്തുടർന്നായിരുന്നു അറസ്റ്റ്.
Previous Post Next Post