അന്ന് ആശ്വസിപ്പിച്ചു; ഇന്ന് അഭിനന്ദനം; ടീം ഇന്ത്യയുടെ വിജയം ചരിത്രമെന്ന് പ്രധാനമന്ത്രിന്യൂഡൽഹി : ട്വന്റി -20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ടീം ഇന്ത്യയുടെ വിജയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയേയിലാണ് പ്രധാനമന്ത്രി ടീമിനെ അഭിനന്ദിച്ചത്.

ഈ വിജയം സമ്മാനിച്ചതിന് എല്ലാ ഇന്ത്യക്കാരുടെയും പേരിൽ നന്ദി പറയുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഈ വിജയത്തിൽ 140 കോടി ഇന്ത്യക്കാരും അഭിമാനം കൊളളുന്നു. ഇത്രയും രാജ്യങ്ങൾ പങ്കെടുത്ത മത്സരങ്ങളിൽ ഒന്നിൽ പോലും തോൽക്കാതെയാണ് ഇന്ത്യ വിജയിച്ചതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. ഇന്ത്യയുടെ രണ്ടാമത്തെ ടി ട്വന്റി ലോകകപ്പാണിത്. 2007 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ ധോണിയുടെ നേതൃത്വത്തിലുളള ടീമായിരുന്നു അന്ന് കിരീടം നേടിയത്..
Previous Post Next Post