കോട്ടയത്ത് വീട്ടമ്മയെ ആക്രമിച്ച കേസിൽ അന്യസംസ്ഥാന സ്വദേശി അറസ്റ്റിൽ.
 ഏറ്റുമാനൂർ : അന്യസംസ്ഥാന സ്വദേശിയായ വീട്ടമ്മയെ ആക്രമിച്ച കേസിൽ ബാംഗ്ലൂർ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂർ സ്വദേശിയായ വിജയ് (25)  എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം ഇയാളുടെ റൂമിന് സമീപം താമസിച്ചിരുന്ന  വീട്ടമ്മയുടെ ഭര്‍ത്താവിനെ ചീത്ത വിളിക്കുകയും, ആക്രമിക്കുകയും, ഇത് കണ്ട് തടയാൻ ശ്രമിച്ച ഇയാളുടെ ഭാര്യയെ  വിജയ്‌ മര്‍ദ്ദിക്കുകയായിരുന്നു. പരാതിയെ തുടർന്ന്  ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റെര്‍ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Previous Post Next Post