ക്രിസ്തുവിന്റെ രൂപത്തിൽ സുരേഷ്‌ഗോപിയുടെ മുഖം..ഇടത് നിരീക്ഷകനെതിരെ പരാതി…


ഇടത് നിരീക്ഷകൻ റെജി ലൂക്കോസിനെതിരെ പരാതിയുമായി സിറോ മലബാർ സഭാ പ്രൊലൈഫ് . ക്രിസ്തുവിനെ വികൃതമായി അവതരിപ്പിച്ചതിനാണ് പരാതി.ക്രിസ്തുവിന്റെ ചിത്രത്തിൽ സുരേഷ് ഗോപിയുടെ മുഖം ചേർത്ത തയാറാക്കിയ ചിത്രമാണ് വിവാദമായത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം, വിമർശനം നേരിട്ടതോടെ റെജി നീക്കം ചെയ്തിരുന്നു.

മതപരമായ പ്രതീകങ്ങളെ അവഹേളിക്കുന്ന പ്രവണതയെ ശക്തമായ നിയമനടപടികളിലൂടെ സർക്കാർ നേരിടണമെന്നും സിറോ മലബാർ സഭ പ്രോ ലൈഫ് വ്യക്തമാക്കി.ക്രിസ്തുവിന്‍റെ മുഖവുമായി സുരേഷ് ഗോപിയുടെ മുഖം ചേർത്ത ചിത്രമാണ് തൃശ്ശൂരിലെ ബി.ജെ.പി വിജയത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇടാൻ റെജി ലൂക്കോസ് ഉപയോഗിച്ചത്. .‘ ഒരു കൃസംഘി ഭവനത്തിലെ പുതിയ കാഴ്ച, സുയേശു ഈ കുടുംബത്തിന്‍റെ നാഥൻ’ എന്ന കുറിപ്പോടെയായിരുന്നു റെജി ലൂക്കോസ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
Previous Post Next Post