മുന്നണി വിടുമെന്ന വാർത്ത വെറും ഗോസിപ്പ്..ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിൽക്കുമെന്ന് ജോസ് കെ മാണി…


ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് ജോസ് കെ മാണി. മുന്നണി വിടുമെന്ന ചർച്ച പൊളിറ്റിക്കൽ ഗോസിപ്പാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.കേരളാ കോണ്‍ഗ്രസ് യുഡിഎഫില്‍ നിന്ന് പോയതല്ല. അവര്‍ പുറത്താക്കുകയായിരുന്നു. അതിനുശേഷം എടുത്ത തീരുമാനം എല്‍ഡിഎഫിനൊപ്പം നില്‍ക്കുകയെന്നതാണ്. അതില്‍ ഉറച്ചുനില്‍ക്കുകയാണ്. ഒരു തെരഞ്ഞെടുപ്പാകുമ്പോള്‍ ജയവും പരാജയവും ഉണ്ടാകും. പരാജയപ്പെട്ടാല്‍ ഉടനെ മുന്നണി മാറുക എന്നാണോയെന്നും ജോസ് കെ മാണി ചോദിച്ചു.

രാജ്യസഭ സീറ്റിന്മേലുള്ള ചർച്ച നടക്കുകയാണ്. സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനം തിങ്കളാഴ്ച്ച അറിയിക്കാമെന്നു പറഞ്ഞിട്ടുണ്ട്.ഉചിതമായ തീരുമാനം സിപിഐഎം എടുക്കുമെന്നാണ് വിശ്വാസം.രാജ്യസഭാ സീറ്റിന് പകരം മറ്റൊരു പദവി വാഗ്ദാനം ചെയ്തിട്ടില്ല. അങ്ങനെ ഒരുപരിപാടിക്കില്ലെന്നും ജേസ് കെ മാണി പറഞ്ഞു.
Previous Post Next Post