തിരുവനന്തപുരം: ഒ ആര്‍ കേളുവിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. ആലത്തൂര്‍ എംപിയായി ലോക്സഭയിലേക്ക് ജയിച്ച കെ രാധാകൃഷ്ണന് പകരക്കാരനായി മന്ത്രിസഭയിലേക്ക് എത്തിയ ഒ ആര്‍ കേളുവിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിലാണ് ഇരുവരും നേർക്കുനേർ എത്തിയത്. ചടങ്ങിൽ ഇരുവരും പരസ്പരം സംസാരിച്ചില്ല. എന്നാൽ ഗവർണ്ണരുടെ ചായ സൽക്കാരത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും.
രാജ്ഭവനിൽ നാല് മണിക്കായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. സഗൗരവമായിരുന്നു ഒ ആര്‍ കേളുവിന്‍റെ സത്യപ്രതിജ്ഞ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. വയനാട്ടില്‍ നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും കേളുവിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിനായി തിരുവനന്തപുരത്ത് എത്തിയിരുന്നു