മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിച്ചു..സുപ്രധാനവകുപ്പുകളില്‍ മാറ്റമില്ല..സുരേഷ് ഗോപിക്ക് ടൂറിസം…


മൂന്നാം മോദി സര്‍ക്കാരില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു .അമിത് ഷാ തന്നെയാണ് ആഭ്യന്തരമന്ത്രി. രാജ്‌നാഥ് സിങ് പ്രതിരോധ വകുപ്പ് മന്ത്രിയായും തുടരും. നിതിന്‍ ഗഡ്കരിക്കാണ് ഉപരിതല ഗതാഗതം, അജയ് ടംതയും ഹര്‍ഷ് മല്‍ഹോത്രയും ഉപരിതല ഗതാഗത സഹമന്ത്രിമാരായി തുടരും.എസ് ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായി തുടരും. സുപ്രധാനവകുപ്പുകളില്‍ കാര്യമായ മാറ്റങ്ങളില്ല.

സുരേഷ് ഗോപി സാംസ്കാരികം, ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിമായി പ്രവർത്തിക്കും.നിര്‍മല സീതാരാമന്‍ _ ധനകാര്യം

കൃഷി ശിവരാജ് സിങ് ചൈഹാന്‍

മനോഹര്‍ ലാല്‍ ഖട്ടര്‍ – നഗരവികസനം, ഊര്‍ജം

ശ്രീ പദ് നായിക് ഊര്‍ജം (സഹമന്ത്രി)

വാണിജ്യം- പിയൂഷ് ഗോയല്‍

വിദ്യാഭ്യാസം- ധര്‍മേന്ദ്ര പ്രധാനന്‍

ചെറുകിട വ്യവസായം- ജിതിന്‍ റാം മാഞ്ചി

റെയില്‍വേ, വാര്‍ത്താ വിതരണം- അശ്വിനി വൈഷ്ണവ്

വ്യോമയാനം – രാം മോഹന്‍ നായിഡു തുടങ്ങിയവയാണ് മറ്റുവകുപ്പുകൾ.
Previous Post Next Post