ഓര്‍ത്തഡോക്സ് വിഭാഗത്തിന് പള്ളി കൈമാറാനുള്ള വിധിക്കെതിരെ പ്രതിഷേധം; നടപടി തടഞ്ഞ് യാക്കോബായ വിഭാഗം; സംഘര്‍ഷം

പാലക്കാട് മംഗലം ഡാം സെന്റ്‌ മേരീസ് പള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാനുള്ള ഹൈക്കോടതി വിധിക്കെതിരെ പ്രതിഷേധം. കോടതി ഉത്തരവ് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് യാക്കോബായ വിഭാഗത്തിന്റെ തീരുമാനം. വിശ്വാസികള്‍ എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഓര്‍ത്തഡോക്സ് വിഭാഗവും എത്തിയിട്ടുണ്ട്. പ്രാര്‍ത്ഥനാ പ്രതിഷേധമാണ് വിശ്വാസികള്‍ നടത്തുന്നത്. സ്ഥലത്ത് വന്‍ പോലീസ് വിന്യാസവുമുണ്ട്.

പള്ളി യാക്കോബായ വിഭാഗത്തിന്റെ കൈവശമായിരുന്നു. കഴിഞ്ഞ ദിവസമാണ് പള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിനു കൈമാറാനുള്ള കോടതി വിധി വന്നത്. ഉത്തരവ് നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. ഇവരെ അകത്തേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനമാണ് യാക്കോബായ വിഭാഗത്തിന്‍റെത്. കാല്‍നൂറ്റാണ്ടായി ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ കൈവശമാണ് പള്ളിയുള്ളത്. വിശ്വാസികള്‍ ഭൂരിപങ്കും യാക്കോബായ വിഭാഗമാണ്.

എന്നാല്‍ കോടതി വിധിയോടെ പള്ളിയുടെ അവകാശം ലഭിച്ചെന്നാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ പക്ഷം. ഏറെ നിയമ പോരാട്ടത്തിലൂടെയാണ് പള്ളിയുടെ അവകാശം നേടിയതെന്നും ഓര്‍ത്തഡോക്സ് വിഭാഗം പറയുന്നു. സ്ഥിതിഗതികള്‍ പോലീസ് സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.Previous Post Next Post