ഇടമലയാർ ചാലക്കുടി കനാൽ പദ്ധതിയിൽ അഴിമതി….48 പേർ കുറ്റക്കാരെന്ന് തൃശൂർ വിജിലൻസ് കോടതി….


ഇടമലയാർ ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ ചാലക്കുടി വലത് കനാൽ പുനരുദ്ധാരണത്തിലെ അഴിമതിക്കേസിലെ പ്രതികൾ കുറ്റക്കാരെന്നാണ് തൃശൂർ വിജിലൻസ് കോടതി. എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർമാർ, ഓവർസിയർമാർ, കോൺട്രാക്ടർമാർ അടക്കം 50 പേര്‍ കേസില്‍ പ്രതികളാണ്. രണ്ട് പേരെ കുറ്റവിമുക്തരാക്കി. 48 പേർ കുറ്റക്കാരെന്നാണ് കണ്ടെത്തൽ.വേണ്ടത്ര സാധന സാമഗ്രികൾ ഉപയോഗിക്കാതെ കനാൽ പണിതെന്നും സർക്കാരിന് ഒരു കോടിയിലേറെ രൂപയുടെ നഷ്ടം ഉണ്ടായെന്നുമാണ് പ്രോസിക്യൂഷൻ കേസ്. എട്ടു കിലോമീറ്റര്‍ വരുന്ന കനാലിന്‍റെ പണി വിവിധ കോണ്‍ട്രാക്ടര്‍മാര്‍ക്ക് വിഭജിച്ച് നല്‍കിയായിരുന്നു പണി നടത്തിയിരുന്നത്. ഇതിലാണ് അഴിമതിയുണ്ടെന്ന് കോടതി കണ്ടെത്തിയത്. 2003-04 കാലത്താണ് കേസ് വന്നത്. ശിക്ഷാ വിധി വൈകാതെ കോടതി പുറപ്പെടുവിക്കും.
Previous Post Next Post