സ്റ്റെഫിന്റെയും ശ്രീഹരിയുടെയും ഷിബുവിന്റെയും മൃതദേഹങ്ങൾ മോർച്ചറിയിൽ…സംസ്കാരം പിന്നീട്….


കുവൈത്ത് ദുരന്തത്തിൽ മരിച്ച കോട്ടയം സ്വദേശികളായ മൂന്നുപേരുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സ്റ്റെഫിൻ എബ്രഹാം സാബുവിന്റെ സംസ്കാരം തിങ്കളാഴ്ച നടക്കും. ഷിബു വർഗീസിനെയും ശ്രീഹരി പ്രദീപിന്റെയും സംസ്കാരം ഞായറാഴ്ചയാണ്. അതിവൈകാരികമായാണ് മൂന്നുപേരുടെയും മൃതദേഹം ബന്ധുക്കളും നാട്ടുകാരും ഏറ്റുവാങ്ങിയത്.വിദേശത്തുനിന്ന് ചിരിച്ചു കളിച്ച് നാട്ടിലെത്തേണ്ടവരുടെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങേണ്ടി വന്നത് ഉൾക്കൊള്ളാൻ കഴിയുന്നില്ല നാട്ടുകാർക്കും ബന്ധുക്കൾക്കും. പ്രിയപ്പെട്ടവരുടെ ഇങ്ങനെ ഒരു മടക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല. വിമാനത്താവളത്തിൽ നിന്ന് മൂന്നു പേരുടെയും മൃതദേഹം നേരെ മോർച്ചറിയിലേക്കാണ് എത്തിച്ചത്. പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബുവിന്റെ മൃതദേഹം മാങ്ങാനം മന്ദിരം ആശുപത്രിയിലും ശ്രീഹരിയുടെ മൃതദേഹം തുരുത്തിയിലെ ആശുപത്രിയിലും ഷിബു വർഗീസിന്റെത് തിരുവല്ലയിലും ആണ് സൂക്ഷിച്ചിരിക്കുന്നത്. ആശുപത്രികളിൽ മൃതദേഹം എത്തുന്നതിനു മുമ്പ് തന്നെ മൂന്ന് പേരെയും കാണാൻ നിരവധി ആളുകളാണ് തടിച്ചു കൂടിയത്.


Previous Post Next Post