എയർ ഷോയ്ക്കിടെ വിമാനങ്ങൾ കൂട്ടിയിടിച്ചു...പൈലറ്റിന് ദാരുണാന്ത്യം




ബെജ : എയർ ഷോയ്ക്കിടെ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പൈലറ്റുമാരിൽ ഒരാൾ കൊല്ലപ്പെട്ടു.എയർ ഷോയിൽ ആറ് വിമാനങ്ങൾ ഉൾപ്പെടുന്ന വ്യോമ പ്രകടനത്തിനിടെ രണ്ട് വിമാനങ്ങൾ അപകടത്തിൽ പെടുകയായിരുന്നു.

തെക്കൻ പോർച്ചുഗലിലാണ് സംഭവം.പ്രാദേശിക സമയം വൈകിട്ട് 4:05 നായിരുന്നു സംഭവം.

സോവിയറ്റ് രൂപകല്പന ചെയ്ത എയറോബാറ്റിക് പരിശീലന മോഡലായ രണ്ട് യാക്കോവ്ലെവ് യാക്ക് -52 വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. സ്പാനിഷ് പൌരനായ പൈലറ്റ് മരിച്ചു. രണ്ടാമത്തെ വിമാനത്തിന്‍റെ പൈലറ്റിന് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിഞ്ഞു. രക്ഷാപ്രവർത്തകർ ഉടനെ സംഭവ സ്ഥലത്തെത്തി. ബെജ വിമാനത്താവളത്തിലെ ഷോ താൽക്കാലികമായി നിർത്തിവെച്ചെന്ന് സംഘാടകർ അറിയിച്ചു.
Previous Post Next Post