മലപ്പുറം: പന്തല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന ലോറിയുടെ മുകളില്‍ മരക്കൊമ്ബ് ഒടിഞ്ഞ് വീണ് അപകടം. മരക്കൊമ്പ് ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് സമീപത്തെ വൈദ്യുത ലൈനുകള്‍ പൊട്ടുകയും വൈദ്യുത പോസ്റ്റുകള്‍ മറിഞ്ഞുവീഴുകയും ചെയ്തു.വൈദ്യുത പോസ്റ്റിന് അടിയില്‍പ്പെട്ട് ഒരു വിദ്യാര്‍ഥിക്ക് പരുക്കുമുണ്ട്.
കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
മരക്കൊമ്ബ് ഒടിഞ്ഞുവീഴാറായി നില്‍ക്കുന്ന സാഹചര്യത്തില്‍ ഈ ഭാഗത്തേക്ക് വണ്ടി കടത്തിവിടരുതെന്ന് അറിയിച്ചിരുന്നു. എന്നാല്‍, ഇതറിയാതെയാണ് ലോറി വന്നത്.
അതേസമയം മരം വെട്ടിമാറ്റണമെന്ന് അധികൃതരെ നേരത്തെ അറിയിച്ചിരുന്നെന്നും ഇതിനായി നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടികള്‍ സ്വീകരിച്ചില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. അപകടം നടന്നതിനു പിന്നാലെ ഉദ്യോഗസ്ഥരെത്തി മരം വെട്ടിമാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു.