നെഹ്‌റു കുടുംബം മത്സരിക്കുമ്പോള്‍ കോൺഗ്രസ് പ്രവര്‍ത്തകന് മാറി നില്‍ക്കാനാകില്ല….അതിനാൽ വയനാട്ടില്‍ പ്രചാരണത്തിന് ഇറങ്ങും….കെ മുരളീധരൻ..


തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും എന്നാല്‍, വയനാട് ലോക്സഭ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും കെ മുരളീധരൻ. തൃശൂരിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പൊതുരംഗത്തുനിന്ന് തല്‍ക്കാലത്തേക്ക് വിട്ടുനില്‍ക്കുകയാണെന്നും ഇനി മത്സരിക്കാനില്ലെന്നും കെ മുരളീധരൻ പറഞ്ഞിരുന്നു.
എന്നാല്‍, വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന പ്രഖ്യാപനം വന്നതോടെയാണ് പ്രചാരണത്തിനിറങ്ങുമെന്നും മാറി നില്‍ക്കാനാകില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കിയത്. നെഹ്‌റു കുടുംബം മത്സരിക്കുമ്പോള്‍ കോൺഗ്രസ് പ്രവര്‍ത്തകന് മാറി നില്‍ക്കാനാകില്ല. അതിനാല്‍ തന്നെ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങും. എന്നാല്‍, പാലക്കാട്ട് മത്സരിക്കാൻ ഇല്ല. വട്ടിയൂർക്കാവ് തന്‍റെ വീട് ആണ്. ഇപ്പോൾ തനിക്ക് സമയം ഉള്ളതിനാൽ ഇനി വട്ടിയൂർക്കാവിൽ എല്ലാ കാര്യങ്ങളിലും സജീവമായി ഉണ്ടാകും എന്നും മുരളീധരൻ പറഞ്ഞു.
Previous Post Next Post