തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എന്‍ജിനും ബോഗിയും വേര്‍പെട്ടു; അപകടം ഒഴിവായി
തൃശൂര്‍: തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എന്‍ജിനും ബോഗിയും തമ്മില്‍ വേര്‍പെട്ടു. ചെറുതുരുത്തി വള്ളത്തോള്‍ നഗറില്‍ രാവിലെ പത്തു മണിയോടെയാണ് സംഭവം. എറണാകുളം ടാറ്റാ നഗര്‍ എക്‌സ്പ്രസ് ട്രെയിനിന്റെ എന്‍ജിനാണ് ബോഗിയില്‍ നിന്ന് വേര്‍പ്പെട്ടത്. ട്രെയിനിന് വേഗം കുറവായതിനാല്‍ അപകടം ഒഴിവായി.

സിഎംഡബ്ല്യു ഷോര്‍ണൂര്‍ സ്റ്റാഫ് അംഗങ്ങളും ഷൊര്‍ണൂര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും, മെക്കാനിക്കല്‍ വിഭാഗവും, റെയില്‍വേ കേരള പൊലീസും സ്ഥലത്തെത്തി. ഒരു മണിക്കൂറിനു ശേഷം ട്രെയിന്റെ വിട്ടുപോയ ഭാഗം കൂട്ടിയോജിപ്പിക്കുകയും പിന്നീട് സ്‌റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.

എന്താണ് ബോഗിയും എഞ്ചിനും വേര്‍പെടാനുണ്ടായ കാരണമെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് റെയില്‍വെ അന്വേഷണം നടത്തും.
Previous Post Next Post