ഉത്തരപ്രദേശിൽ വാഹനാപകടത്തിൽ 18 മരണംലഖ്‌നൗ: ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ 18 മരണം. രണ്ടു സ്ത്രീകളും കുട്ടികളും മരിച്ചവരിൽ വേദന. ഇരുപതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. സ്ലീപ്പർ ബസ് പാൽ ടാങ്കറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ബിഹാറിലെ ശിവ്ഗഢിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ഡബിൾ ഡെക്കർ സ്ലീപ്പർ ബസാണ് അപകടത്തിൽ പെട്ടത്. ലഖ്‌നൗ-ആഗ്ര എക്‌സ്‌പ്രസ് വെയിൽ ബെഹ്‌ത മുജാവർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
അപകടത്തിൻറെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടത്തിൽപെട്ട രണ്ടു വാഹനങ്ങളും തകർന്ന നിലയിലാണുള്ളത്. ബസ് യാത്രക്കാരുടെ മൃതദേഹങ്ങൾ എക്സ്പ്രസ് വെയിൽ ചിതറിക്കിടക്കുന്നതും കാണാം. ലോക്കൽ പൊലീസ് ഉടൻ എത്തിയിട്ടുണ്ട്. പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി
Previous Post Next Post