ആശുപത്രി വിട്ട് നേരെ ലഹരി കച്ചവടത്തിലേക്ക്; തൃശ്ശൂരിൽ കഞ്ചാവുമായി യുവഡോക്ടറെ പൊലീസ് പിടിയിൽ


തൃശ്ശൂർ: കയ്പമംഗലത്ത് 100 ഗ്രാം കഞ്ചാവുമായി യുവഡോക്ടറെ പൊലീസ് പിടികൂടി. നിലമ്പൂർ സ്വദേശിയായ ഡോ. സോനു സുരേഷ് (34) ആണ് പിടിയിലായത്. കയ്പമംഗലത്തെ സ്വകാര്യ ക്ലിനിക്കില്‍ സേവനമനുഷ്ഠിച്ചുവരികയായിരുന്നു ഇയാള്‍. ലഹരിവസ്തുക്കളുടെ വില്‍പനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തൃശൂർ റൂറല്‍ ഡാൻസാഫ് (DANSAF) സംഘവും കയ്പമംഗലം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഡോക്ടർക്ക് കഞ്ചാവ് എത്തിച്ചുനല്‍കിയ മറ്റൊരു യുവാവിനെയും പോലീസ് പിടികൂടിയിട്ടുണ്ട്.

ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു

Previous Post Next Post