ജാർഖണ്ഡിൽ നിന്നും കേരളത്തിലേക്ക് വിൽപ്പനയ്ക്ക് കടത്തിക്കൊണ്ടുവന്ന2.5 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ പാലാ എക്സൈസ് റേഞ്ച് ടീം അറസ്റ്റ് ചെയ്തു.


 പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശ്രീ ദിനേശ് B യുടെ നേതൃത്വത്തിൽ പാലാ  എക്സൈസ് റേഞ്ച് ടീം നടത്തിയ റെയ്ഡിൽ ജാർഖണ്ഡിൽ നിന്നും പാലായിലേക്ക് കടത്തിക്കൊണ്ടുവന്ന് വില്പനയ്ക്ക് സൂക്ഷിച്ച 2.5 കിലോ കഞ്ചാവുമായി ജാർഖണ്ഡ് ദൻബാദ് ജില്ലയിൽ കപുരിയ വില്ലേജ് സ്വദേശിയായ സച്ചിൻ കുമാർ സിംഗ് 28 വയസ്സ് അറസ്റ്റിലായി.പാലാ ടൗണിൽ പച്ചക്കറി കടയിൽ ജോലി നോക്കി വന്നിരുന്ന ഇയാളെ ഏതാനും ആഴ്ചകളായി പാലാ  റേഞ്ച് ടീം  നിരീക്ഷിച്ചു വരികയായിരുന്നു. പ്രതി മലയാളിയായ യുവാവിനെ കുത്തി പരിക്ക് ഏൽപ്പിച്ച കേസിലും പ്രതിയാണ്.മിനി സിവിൽ സ്റ്റേഷന് എതിർവശം ഉള്ള ലോഡ്ജിൽ ആണ് ഇയാൾ താമസിച്ചുവന്നിരുന്നത്.
 ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുന്ന അതിലേക്ക്  അന്വേഷണങ്ങൾ ഊർജ്ജതമാക്കിയിട്ടുണ്ട്.
  റെയ്ഡിൽ
 പാലാ എക്സൈസ് ഇൻസ്പെക്ടർ ദിനേശ് ബി, എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഫിലിപ്പ് തോമസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അനീഷ് കുമാർ കെ വി, പ്രിവന്റ്റ്റീവ്  ഓഫീസർ ഗ്രേഡ് മനു ചെറിയാൻ, രതീഷ് കുമാർ, തൻസീർ, സിവിൽ എക്സൈസ് ഓഫീസർ അരുൺ ലാൽ, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രിയ കെ ദിവാകരൻ, എക്സൈസ്  ഡ്രൈവർ സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post