25 വർഷം മുമ്പ് വിലയ്ക്കു വാങ്ങിയ ഭൂമിയിൽ ഉടമയറിയാതെ ശവക്കല്ലറ..പരാതി നൽകി ഭൂവുടമ…


വെള്ളറട: 25 വര്‍ഷം മുൻപ് വിലയ്ക്ക് വാങ്ങിയ വസ്തുവില്‍ ഉണ്ടായിരുന്ന ശവക്കല്ലറ യോടൊപ്പം ഉടമയറിയാതെ പുതിയൊരു ശവക്കല്ലറ പ്രത്യക്ഷപ്പെട്ടു. ഇതിനെത്തുടർന്ന് ഭൂവുടമ പോലീസില്‍ പരാതി നല്‍കി

.റബര്‍ ടാപ്പിംഗ് തൊഴിലാളിയായ മുള്ളിലവ് വിള കുഴിയോട് കൃഷ്ണ വിലാസം വീട്ടില്‍ തങ്കരാജ്ന്റെ വസ്തുവിലെ പഴയ കല്ലറയ്ക്ക് ഒപ്പമാണ് പുതിയൊരു ശവക്കല്ലറ പ്രത്യക്ഷപ്പെട്ടത്. തങ്കരാജ് 25 വര്‍ഷമായി പത്തനംതിട്ട യില്‍ ടാപ്പിംഗ് തൊഴില്‍ ചെയ്തുവരികയാണ്. മാസത്തിലൊരിക്കല്‍ നാട്ടില്‍ വന്നിട്ട് മടങ്ങി പോവുകയാണ് പതിവ്. ജൂൺ മാസം ഇരുപതാം തീയതിയും നാട്ടില്‍ വന്നിട്ട് മടങ്ങിപ്പോയതാണ്.
എന്നാൽ കഴിഞ്ഞ ദിവസമാണ് തങ്കരാജന്റെ ബന്ധുക്കള്‍ തങ്കരാജിന്റെ വീടിനോട് ചേര്‍ന്നുള്ള പഴയ ശവക്കല്ലറ യോടൊപ്പം പുതിയൊരു ശവക്കല്ലറ കൂടി പ്രത്യക്ഷപ്പെട്ടത് കണ്ടത്. തുടർന്ന് ബന്ധുക്കൾ തങ്കരാജിനെ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് വെള്ളറട പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബു കുറുപ്പിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തി.
പോലീസിന്റെ അന്വേഷണത്തില്‍ സമീപ താമസക്കാരിയായ വീട്ടമ്മയുടെ പറമ്പില്‍ ഉണ്ടായിരുന്ന 35 വര്‍ഷം മുമ്പ് മരണപ്പെട്ട അമ്മയുടെ കല്ലറ പൊട്ടിച്ചിരുന്നതായി കണ്ടെത്തി .ഇവരുടെ ഭൂമി സമീപവാസികളായ മൂന്നഗ സംഘം വാങ്ങാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്. പുതുതായി വസ്തു വാങ്ങുന്നവരുടെ താല്പര്യമനുസരിച്ചാണ് മാതാവിൻ്റെ 35 വര്‍ഷം മുമ്പ് അടക്കം ചെയ്ത ശവകല്ലറ തകര്‍ത്ത് ശവകല്ലറയിലുണ്ടായിരുന്ന അസ്ഥികൂടങ്ങള്‍ തങ്കരാജിൻ്റ ഭൂമിയിൽ കുഴിച്ച് മൂടി പുതിയ കല്ലറ സ്ഥാപിച്ചതെന്നാണ് പോലീസ് പറയുന്നത്.വീട്ടമ്മയെ പോലീസ് സംഘം ചോദ്യം ചെയ്തപ്പോൾ മാതാവിന്റെ അസ്ഥികൂടമാണ് കുഴിച്ചിട്ടത് എന്ന് പറഞ്ഞു. ഭൂവുടമയായ തങ്കരാജിനോടും സമീപവാസിയോടും വസ്തു പ്രമാണങ്ങളുമായി പോലീസ് സ്‌റ്റേഷനില്‍ എത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.


Previous Post Next Post