കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ചു കയറി; മൂന്ന് പേര്‍ക്ക് പരിക്ക്


ചെങ്ങന്നൂര്‍: നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ചു കയറി. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
ഇന്നലെ രാത്രി 12 മണിയോടെ എം.സി റോഡില്‍ കെഎസ്ആര്‍ടിസിക്ക് സമീപം പെട്രോള്‍ പമ്പിന് മുന്‍പില്‍ വച്ചാണ് അപകടം ഉണ്ടായത്.
ആലപ്പുഴ സ്വദേശികളായ സി.റ്റി ഷാജി (63), പി.കെ ബൈജു (52), വീരപ്പന്‍ (64) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 
തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കാറില്‍ നാലു പേര്‍ ഉണ്ടായിരുന്നു. മുന്‍സീറ്റില്‍ ഇരുന്ന ഒരാളുടെ തലയ്ക്കാണ് പരുക്കേറ്റത്. മുന്‍ഭാഗത്തെ ഗ്ലാസില്‍ ഇടിച്ചാണ് പരിക്ക്. മറ്റുള്ളവര്‍ക്ക് നിസാര പരിക്കേറ്റു.

ഇടിയുടെ ശബ്ദം കേട്ട് സമീപവാസിയായ കൗണ്‍സിലര്‍ അശോക് പടിപ്പുരയ്ക്കല്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കായി കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Previous Post Next Post