സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച 2.78 കോടിയിലേറെ രൂപയുടെ റേഷൻ ഭക്ഷ്യസാധനങ്ങൾ കാണാതായി: 8 ജീവനക്കാർക്കെതിരെ കേസ്


മലപ്പുറം: സിവിൽ സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച രണ്ടേമുക്കാൽ കോടിയിലധികം രൂപയുടെ  റേഷൻ സാധനങ്ങൾ കാണാനില്ല. മലപ്പുറം തിരൂർ കടുങ്ങാത്തുകുണ്ടിൽ പ്രവർത്തിക്കുന്ന സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച 2.78 കോടിയിലേറെ രൂപയുടെ റേഷൻ ഭക്ഷ്യസാധനങ്ങളാണ് കാണാതായത്.
ഇന്റേണൽ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് കോടികളുടെ ക്രമക്കേട് കണ്ടത്തിയത്. ഡിപ്പോ മാനേജറുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 8 സപ്പൈക്കോ ജീവനക്കാർക്കെതിരെ കല്പഞ്ചേരി പൊലീസ് കേസ് എടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.  


Previous Post Next Post