ആലപ്പുഴ സ്‌കൂളിൽ മുഖ്യാതിഥിയായി യൂട്യൂബർ സഞ്ജു ടെക്കി..വിവാദം…


ആലപ്പുഴ മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികളുടെ മാഗസിൻ പ്രകാശനത്തിന് മുഖ്യാതിഥിയായി യൂട്യൂബർ സഞ്ജു ടെക്കി.കുട്ടികളുടെ മാഗസിൻ പ്രകാശനത്തിനായാണ് സഞ്ജു മുഖ്യ അതിഥിയായി എത്തിയത്.
റോഡ് നിയമലംഘനങ്ങൾ നടത്തിയതിന് എംവിഡിയും ഹൈക്കോടതിയും ഇടപെട്ട് നടപടിയെടുത്തയാളാണ് സഞ്ജു ടെക്കി. ഗതാഗത നിയമ ലംഘനം നടത്തിയതിനുളള കേസ് കോടതിയിൽ നടക്കുന്നതിനിടെയാണ് സ്കൂൾ വിദ്യാർത്ഥികൾക്കായുളള പരിപാടിയിൽ സഞ്ജു മുഖ്യാതിഥിയാകുന്നത്. ഇന്ന് ഉച്ചയ്ക്കാണ് പരിപാടി നടക്കുന്നത് . സിപിഎം ഭരിക്കുന്ന ജില്ലാ പഞ്ചായത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രസിഡന്റ് കെജി രാജേശ്വരിയാണ് പരിപാടിയുടെ അധ്യക്ഷ.


Previous Post Next Post