ത്രിപുരയിൽ എച്ച്ഐവി ബാധിച്ച് 47 മരണം; 828 വിദ്യാർഥികൾക്ക് രോഗബാധ; കണക്കുകൾ പുറത്ത്220 സ്‌കൂളുകള്‍, 24 കോളെജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥിൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

അഗര്‍ത്തല: ത്രിപുരയിലെ വടക്കുകിഴക്കന്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ എച്ച്‌ഐവി വ്യാപനം വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതിനോടകം 47 വിദ്യാര്‍ഥികള്‍ മരിച്ചതായും 828 വിദ്യാർത്ഥികൾ എച്ച്ഐവി പോസിറ്റീവാണെന്നുമാണ് റിപ്പോർട്ട്. ത്രിപുര സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.


220 സ്‌കൂളുകള്‍, 24 കോളെജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥിൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ലഹരിമരുന്ന് കുത്തിവെപ്പിലൂടെ വൈറസ് വ്യാപനമുണ്ടായെന്നാണ് അധികൃതരുടെ വിശദീകരണം. കണക്കുകൾ അനുസരിച്ച് ഓരോ ദിവസവും 5 മുതൽ 7 വരെ പുതിയ എച്ച്ഐവി കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ത്രിപുരയ്ക്ക് പുറത്തേക്ക് പോയവരാണ് രോഗബാധിച്ചരില്‍ അധികവും. എച്ച്ഐവി ബാധിതരായ 828 കുട്ടികളിൽ 572 പേർ ജീവനോടെയുള്ളതായും 47 പേർ രോഗാവസ്ഥ ഗുരുതരമായി മരിച്ചതായുമായി കണക്കുകൾ വ്യക്തമാക്കുന്നു.

ത്രിപുരയിലെ മാധ്യമ പ്രവർത്തകുടെ കൂട്ടായ്മ സംഘടിപ്പിച്ച മാധ്യമ ശിൽപശാലയിലാണ് ടിഎസ്എസിഎസ് ഈ കണക്കുകൾ വിശദമാക്കിയത്. കുട്ടികള്‍ക്കിടയിലെ ലഹരിമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു

🟥🟪🟦🟩🟨🟧🟫⬛🟥⬛
*വാർത്തകൾ അതിവേഗം നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ  ചുവടെയുള്ള ലിങ്കിൽ ടച്ച് ചെയ്ത് ഗ്രൂപ്പിൽ  ജോയിൻ ചെയ്യുക* 👇🏻👇🏻

https://chat.whatsapp.com/Kl9epuyNrdyK5smnekxWsN

 *ഫെയിസ് ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ഫോളോ / ലൈക്ക് ചെയ്യൂ ഫെയിസ് ബുക്ക് -ലിങ്ക്* 👇🏻

https://www.facebook.com/Pampadykkaran-news-108561161032497/
Previous Post Next Post