പൊലീസുകാരന്‍റെ ക്രൂരത; പെട്രോൾ പമ്പ് ജീവനക്കാരനെ ബോണറ്റിലിരുത്തി കാർ ഓടിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

 



കണ്ണൂർ‌: കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനോട് പൊലീസുകാരന്‍റെ ക്രൂരത. പെട്രോൾ അടിച്ചതിനു പിന്നാലെ പണം ചോദിച്ച ജീവനക്കാരനെ കാറിന്‍റെ ബോണറ്റിലിരുത്തി സ്റ്റേഷൻ വരെ ഓടിച്ചു. കണ്ണൂർ തളാപ്പിലെ ഭാരത് പെട്രോൾ പമ്പിലാണ് സംഭവം.
സംഭവത്തെ തുടർന്ന്പെട്രോള്‍ പമ്പില്‍ ഗുണ്ടായിസം കാണിച്ച പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഐജിയുടെ നിര്‍ദേശവും എത്തി 
കഴിഞ്ഞ ഒക്ടോബറിൽ സന്തോഷ് മറ്റൊരു പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറ്റിയിരുന്നു. അന്ന് വാഹനത്തിന്‍റെ നിയന്ത്രണം വിട്ടു എന്നാണ് കാരണം പറഞ്ഞത്.
أحدث أقدم