നിധി കിട്ടിയ സ്ഥലം കാണാൻ വൻ തിരക്ക്….നിധി ഇനിയും ഉണ്ടോ എന്നറിയാൻ കൂടുതല്‍ പരിശോധന…..


കണ്ണൂർ ചെങ്ങളായിൽ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടെത്തിയ ‘നിധി’യെന്ന് സംശയിക്കുന്ന വസ്തുക്കൾ പുരാവസ്തുവകുപ്പ് പരിശോധിക്കും. പരിസരത്ത് വേറെ എവിടെയെങ്കിലും നിധി ശേഖരം ഉണ്ടോ എന്നറിയാന്‍ കൂടുതല്‍ പരിശോധന നടത്തും. ഇതിനായി പുരാവസ്തുവകുപ്പ് വിദഗ്ധര്‍ തിങ്കളാഴ്ച സംഭവസ്ഥലത്തെത്തും. നിധി കണ്ടെത്തിയ സ്ഥലം കാണാൻ ഒട്ടേറെ ആളുകളാണ് എത്തുന്നത്.

കഴിഞ്ഞ ദിവസം നാണയങ്ങൾ കുഴിച്ചെടുത്തതിന് സമീപത്ത് നിന്ന് വീണ്ടും നാണയങ്ങൾ ലഭിച്ചിരുന്നു. നാല് വെള്ളി നാണയങ്ങളും ഒരു മുത്തുമാണ് ലഭിച്ചത്. പരിശോധനയിലാണ് കൂടുതല്‍ നാണയങ്ങള്‍ കിട്ടിയത്. പരിപ്പായി ഗവൺമെൻറ് എൽ പി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നായിരുന്നു ഇന്നലെ വസ്തുക്കൾ കിട്ടിയത്. മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളായിരുന്നു ഇത് ആദ്യം കണ്ടത്. 17 മുത്തുമണികള്‍, 13 സ്വർണ്ണപതക്കങ്ങള്‍, കാശിമാലയുടെ നാല് പതക്കങ്ങള്‍, ഒരു സെറ്റ് കമ്മല്‍, വെള്ളി നാണയങ്ങള്‍ ഉള്‍പ്പെടെയുള്ളവയായിരുന്നു ആദ്യം കണ്ടെത്തിയത്. പൊലീസ് വസ്തുക്കൾ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി.
أحدث أقدم