പത്തനംതിട്ടയില്‍ സിപിഐഎം മുന്‍ ലോക്കല്‍ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു….


പത്തനംതിട്ട: പത്തനംതിട്ടയില്‍ സിപിഐഎം മുന്‍ ലോക്കല്‍ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു. പത്തനംതിട്ട ഏനാത്ത് മുന്‍ ലോക്കല്‍ സെക്രട്ടറി അരുണ്‍കുമാറാണ് സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. അരുണ്‍കുമാറിനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.ഡിവൈഎഫ്‌ഐ കൊടുമണ്‍ മുന്‍ ഏരിയാ പ്രസിഡന്റ് കൂടിയായിരുന്നു അരുണ്‍ കുമാര്‍. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ ബിജെപിയില്‍ നിന്ന് 62 പേര്‍ സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടിയിലെ ലോക്കല്‍ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നത്.

        
Previous Post Next Post