ഓര്‍ത്തഡോക്‌സ് സഭ മദ്യവര്‍ജ്ജന സമിതി പ്രസിഡന്റായി യുഹാനോൻ മാർ പോളിക്കാർപ്പസിനെയും ജനറൽ സെക്രട്ടറിയായി അലക്സ് മണപ്പുറത്തെയും തെരഞ്ഞെടുത്തു


കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ മദ്യവര്‍ജ്ജന സമിതിയുടെ കേന്ദ്ര ഭാരവാഹികളായി താഴെ പറയുന്നവരെ നിയമിച്ചു.
സമിതിയുടെ പ്രസിഡന്റായി യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്തായെയും, വൈസ് പ്രസിഡന്റുമാരായി ഫാ. കുര്യാക്കോസ് തണ്ണിക്കോട്ട് (കൊച്ചി), ഫാ.ഡോ. തോമസ് ചകിരിയില്‍ (കണ്ടനാട്), ഫാ. വര്‍ഗീസ് ജോര്‍ജ് (ചേപ്പാട്, മാവേലിക്കര), ജനറല്‍ സെക്രട്ടറിയായി അലക്‌സ് മണപ്പുറത്ത് (നിരണം), ട്രഷറാര്‍ ഡോ. റോബിന്‍ പി. മാത്യു (നിലയ്ക്കല്‍) എന്നിവരെ നിയമിച്ചു.

ഈ കമ്മറ്റിയുടെ പ്രഥമ യോഗം 2024 ജൂലൈ മാസം 12-ാം തീയതി 2.30 മണിക്ക് പരുമല സെമിനാരിയില്‍ ചേരുമെന്ന് പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്താ അറിയിച്ചു.
Previous Post Next Post