തിരുവനന്തപുരം മംഗലപുരത്ത് വാഹനാപകടത്തിൽ പരുക്കേറ്റവരെ കേന്ദ്രമന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു.


തിരുവനന്തപുരം മംഗലപുരത്ത് വാഹനാപകടത്തിൽ പരുക്കേറ്റവരെ കേന്ദ്രമന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു. മുതലപ്പൊഴി ഹാർബർ സന്ദർശിച്ച് മടങ്ങുമ്പോൾ ദേശീയപാതയിൽ അപകടംകണ്ട് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യനും മുൻ കേന്ദ്രമന്ത്രി വി.മുരളീധരനും ഇടപെടുകയായിരുന്നു. പരുക്കേറ്റവരെ പൈലറ്റ് വാഹനത്തിൽ അതിവേഗം ആശുപത്രിയിൽ എത്തിച്ചു.തുടർന്ന് പൈലറ്റ് വാഹനത്തിൻ്റെ അകമ്പടി ഇല്ലാതെയാണ് കേന്ദ്രമന്ത്രി യാത്ര ചെയ്തത്.
Previous Post Next Post