കാര്‍ ഡോറില്‍ ഇരുന്ന് അഭ്യാസം; മൂന്നാറില്‍ വീണ്ടും യുവാക്കളുടെ സാഹസിക യാത്ര
മൂന്നാര്‍: മൂന്നാറില്‍ വീണ്ടും യുവാക്കളുടെ സാഹസിക യാത്ര. അനച്ചാല്‍ രണ്ടാംമൈല്‍ റോഡിലാണ് സംഭവം. കാറിന്റെ ഇരുവശത്തെയും ഡോറുകളില്‍ കയറിയിരുന്നായിരുന്നു യുവാക്കളുടെ യാത്ര.
തമിഴ്‌നാട് രജിസ്‌ട്രേഷൻ വാഹനത്തിലെത്തിയ യുവാക്കളാണ് സാഹകസിക യാത്ര നടത്തിയത്. ഇത്തരത്തില്‍ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ കര്‍ശന നടപടി തുടരുന്നതിനിടെയാണ് ഇന്ന് വീണ്ടും സമാന സംഭവം ആവര്‍ത്തിച്ചത്.
ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ യാത്ര ചെയ്ത 13 വാഹനങ്ങള്‍ മോട്ടോര്‍വാഹനവകുപ്പ് പിടികൂടിയിട്ടുണ്ട്. 13 പേരുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇന്നലെ സഫാരി ജീപ്പുകളിലും യുവാക്കള്‍ സാഹസിക യാത്ര നടത്തിയിരുന്നു.
Previous Post Next Post