റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനാപകടം..മലയാളി ഒമാനിൽ മരിച്ചു…


ഒമാനിലെ സുഹാറിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് പയ്യോളി തറയുള്ളത്തിൽ സ്വദേശി മമ്മദാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി സുഹാര്‍ സഫീര്‍ മാളിന് സമീപമായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നി​ഗമനം.

സുഹാര്‍ ഹോസ്പിറ്റൽ മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകും. സുഹാര്‍ കെ.എം.സി.സി കെയര്‍ ടീമിന്‍റെ നേതൃത്തില്‍ ആണ്​ നടപടി ക്രമങ്ങള്‍ പൂർത്തിയാക്കിവരുന്നത്​.

Previous Post Next Post