ഓപ്പറേഷന്‍ ഡി-ഹണ്ട്.. കാറില്‍ കടത്തിയത് 13 കിലോ കഞ്ചാവ്, 4 പേര്‍ പിടിയിൽ….


കാറില്‍ കടത്തിയ കഞ്ചാവുമായി നാല് പേര്‍ പിടിയില്‍. ‘ഓപ്പറേഷന്‍ ഡി-ഹണ്ടി’ന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പെരിന്തല്‍മണ്ണ പൊലീസ് കഞ്ചാവ് പിടികൂടിയത്. ആലിപ്പറമ്പ് ബിടാത്തി സ്വദേശികളായ കുനിയങ്ങാട്ടില്‍ മുഹമ്മദ് ഷാനിഫ്(38), ചോരാംപറ്റ മുഹമ്മദ് റാഷിദ്(31), മേലാറ്റൂര്‍ ഏപ്പിക്കാട് സ്വദേശികളായ തോട്ടശ്ശേരി സയീദ് കോയ തങ്ങള്‍(42), തയ്യില്‍ മുഹമ്മദ്(38) എന്നിവരാണ് പിടിയിലായത്.


Previous Post Next Post