പാമ്പാടി കാഞ്ഞിരക്കാട് ഗുരുദേവ ക്ഷേത്രത്തിന്റെ ആധാര ശില സ്ഥാപനം ആഗസ്റ്റ് 18 ഞായറാഴ്ച



 
 സൗത്ത് പാമ്പാടി : എസ്എൻഡിപി യോഗം സൗത്ത് പാമ്പാടി  ശാഖ യോഗത്തിലെ പുനർനിർമ്മിക്കുന്ന ഗുരുദേവ ക്ഷേത്രത്തിന്റെ ശ്രീകോവിൽ ആധാരശിലാസ്ഥാപനം ആഗസ്റ്റ് 18 ഞായറാഴ്ച പകൽ 6 30നും 8 30നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രംതന്ത്രി  കുമരകം ഗോപാലൻ തന്ത്രിയുടെയും മേൽശാന്തി അരുൺ ചെങ്ങളത്തിന്റെയും മുഖ്യകാർമികത്വത്തിൽ നടക്കും. രാവിലെ 5.30 നു അഷ്ടദ്രവ്യ ഗണപതിഹോമം തുടർന്ന് ശിലാപൂജയും നടക്കും.

 ക്ഷേത്രം സ്ഥപതി  ചന്ദ്രൻ തോപ്പിൽവടക്കേതിൽ, ശില്പി ജയപ്രസാദ് തോട്ടയ്ക്കാട്,എസ്.എൻ.ഡി.പി.യോഗം യൂണിയൻ പ്രസിഡന്റ് എം. മധു, സെക്രട്ടറി ആർ.രാജീവ്, യോഗം ഡയറക്ടർ ബോർഡ് മെമ്പർ  അഡ്വ.ശാന്താറാം റോയ് തോളൂർ തുടങ്ങിയവർ പങ്കെടുക്കും.ശാഖായോഗം പ്രസിഡന്റ്‌ വി.ഡി.ലാലു, സെക്രട്ടറി വി.കെ.ശ്രീ ആനന്ദ്, വൈ. പ്രസിഡന്റ് അനൂപ് കെ.എസ്., പുനഃപ്രതിഷ്ഠ കമ്മറ്റി ഖജാൻജി കെ എൻ രാജു, ലാജ് വി രാജപ്പൻ, വിജയപ്പൻ കെ എം, കെ കെ സന്തോഷ്‌കുമാർ, ഇ.ആർ വിനോദ്, വി എസ് ബാലകൃഷ്ണൻ, അനിൽകുമാർ, കെ. റ്റി. ശശിമോൻ , വി.ആർ. രഞ്ജിത്, മിനി മനോജ്‌, ഷീന വിജയപ്പൻ, സൂര്യ കെ സോമൻ, സരസമ്മ ശശീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകും.
أحدث أقدم