ശമ്പളത്തിൻ്റെ അടിസ്ഥാനത്തിൽ ഫാമിലി വീസ അനുവദിക്കാൻ യു .എ .ഇ


ദുബായ് : തൊഴിൽ മേഖല, തസ്തിക എന്നിവ പരിഗണിക്കാതെ അപേക്ഷകരുടെ ശമ്പളത്തിൻ്റെ അടിസ്ഥാനത്തിൽ ഫാമിലി വീസ അനുവദിക്കാൻ തീരുമാനിച്ചു. 3000 ദിർഹം (ഏകദേശം 68,000 രൂപ) മാസശമ്പളവും താമസ സൗകര്യമുള്ള ആർക്കും ഇനി കുടുംബത്തെ എത്തിക്കാം. താമസ സൗകര്യത്തിൻ്റെ ചെലവ് സ്‌പോൺസർ വഹിക്കണം. 4000 ദിർഹം (ഏകദേശം 91,000 രൂപ) ശമ്പളമുള്ളവർക്കു താമസ സൗകര്യമുണ്ടെങ്കിൽ സ്‌പോൺസറുടെ സഹായമില്ലാതെ കുടുംബത്തെ എത്തിക്കാം.

പിതാവിന് ജോലി ചെയ്യുന്നുണ്ടെങ്കിൽ മക്കളുടെ സ്പോൺസർഷിപ്പ് മാതാവിനു ലഭിക്കില്ല. പിതാവിൻ്റെ വീസയിൽത്തന്നെ എത്തണം. ജോലി ചെയ്യാൻ അനുമതിയില്ലാത്ത താമസ വീസയാണു മക്കൾക്കു ലഭിക്കുക.