ജനപ്രിയ മെസേജിങ് ആപ് ആണ് ടെലിഗ്രാം. സിഇഒ പവേൽ ദുറോവ് ഫ്രാൻസിൽ അറസ്റ്റിലായതിന് പിന്നാലെ ടെലിഗ്രാമിനെ ഇന്ത്യയിൽ നിരോധിക്കാനുള്ള നീക്കം നടക്കുന്നതായി സൂചന. തട്ടിപ്പ്, ചൂതാട്ടം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ടെലിഗ്രാം ഉപയോഗിക്കുന്നതായി കേന്ദ്രസർക്കാരിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നിരോധനത്തിലേക്ക് നീങ്ങുന്നതെന്നാണ് സൂചന.
ടെലിഗ്രാം നിരോധിച്ചാൽ അത് രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിക്കും. ഇതിനു പകരം ഏത് ആപ്പ് സ്വീകരിക്കും എന്ന കാര്യത്തിലും ഉപയോക്താക്കൾക്ക് ആശങ്കകളുണ്ട്. സുരക്ഷിതവും സന്ദേശങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതുമായ ബദൽ ആപ്പുകളുടെ ആവശ്യകതയും ഉയർന്നുവരുന്നുണ്ട്.