ബത്തേരി: വയനാട് അമ്പലവയലിൽ കർഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മാളിക സ്വദേശി ചേലക്കാട് മാധവനെയാണ് (64) കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മുതൽ മാധവനെ കാണാതായിരുന്നു.
കാണാതായതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇന്ന് ഉച്ചയോടെ കൃഷിയിടത്തിൽ മൃതദേഹം കണ്ടെത്തിയത്.