ശ്രീനഗർ: ജമ്മു കാശ്മീരിൽ ഭൂചലനം. ഇന്ന് രാവിലെയാണ് കാശ്മീരിൻ്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിൽ 4.9, 4.8 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൻറെ പ്രകമ്പനമുണ്ടായി. രാവിലെ 6.45 ഓടെയായിരുന്നു ആദ്യത്തെ സംഭവം. അഞ്ച് കിലോമീറ്റർ ആഴത്തിൽ വരെ ഇതിൻ്റെ പ്രകമ്പനമുണ്ടായി. പിന്നാലെ 6.52നും സമാനരീതിയിൽ പ്രകമ്പനം അനുഭവപ്പെട്ടു. ഇത് 10 കി. മീറ്റർ ആഴത്തിൽ പ്രതിഫലിച്ചതായി ദേശീയ ഭൂകമ്പ ഗവേഷണകേന്ദ്രം അറിയിച്ചു. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ജമ്മു കാശ്മീരിൽ ഭൂചലനം. ഇന്ന് രാവിലെയാണ് കാശ്മീരിൻ്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി പ്രകമ്പനം അനുഭവപ്പെട്ടത്
ജോവാൻ മധുമല
0
Tags
Top Stories