പവർ ഗ്രൂപ്പിൽ സംസ്ഥാന മന്ത്രിയായ ഒരു നടൻ ഉണ്ട്..വെളിപ്പെടുത്തലുമായി സംവിധായകൻ വിനയൻ…

മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ ലഘൂകരിച്ച് കാണരുതെന്ന് സംവിധായകന്‍ വിനയന്‍. ഈ റിപ്പോര്‍ട്ടിനെ ഗൌരവത്തോടെ എടുത്തില്ലെങ്കില്‍ അത് സിനിമ മേഖലയെ പിന്നോട്ട് നയിക്കുമെന്ന് വിനയന്‍ പ്രതികരിച്ചു.സിനിമയിലെ മാഫിയ പീഡനം ഏറ്റു വാങ്ങിയ ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു.പവർ ഗ്രൂപ്പ് സ്ത്രീകൾക്ക് നേരെ മാത്രമല്ല ഉള്ളത്. പവർ ഗ്രൂപ്പുകളെ കുറിച്ച് ആദ്യം പരാമർശിച്ചത് താനെന്നും വിനയൻ വ്യക്തമാക്കി. റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ ശ്രമിച്ചത് പതിനനഞ്ചംഗ പവർ ഗ്രൂപ്പാണെന്നും അദ്ദേഹം പറഞ്ഞു.

പവർ ഗ്രൂപ്പിൽ സംസ്ഥാന മന്ത്രിയായ ഒരു നടൻ ഉണ്ട്. സിനിമ ചെയ്യാൻ അനുവദിക്കുന്നില്ല. പവർ ഗ്രൂപ്പ് ഇപ്പോഴും എനിക്ക് പിന്നാലെ. ഹേമ കമ്മിറ്റിയുടെ ശിപാർശകൾ നടപ്പിലാക്കണം. മാക്ടയെ തകർത്തത് ഒരു നടൻ, 40 ലക്ഷം അഡ്വാൻസ് വാങ്ങി സിനിമ ചെയ്‌തില്ല. സിനിമയിലെ ചിലര്‍ ചേര്‍ന്ന് മാക്‌ട ഫെഡറേഷനെ തകര്‍ത്തതാണെന്നും അതിന്‍റെ തിക്‌ത ഫലങ്ങളാണ് സിനിമ മേഖല ഇപ്പോള്‍ അനുഭവിക്കുന്നതെന്നും വിനയന്‍ പറഞ്ഞു. സര്‍ക്കാര്‍ സിനിമ കോണ്‍ക്ലേവ് നടത്തും എന്ന് പറഞ്ഞത് നല്ല കാര്യമാണ്. പക്ഷെ മുന്നിൽ നിൽക്കുന്നത് പതിനഞ്ച് അംഗ പവര്‍ ഗ്രൂപ്പ് ആണെങ്കിൽ കാര്യമില്ല. അങ്ങനെ ആണെങ്കിൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Previous Post Next Post