പത്തനംതിട്ട മലയാലപ്പുഴ കോഴികുന്നത്ത് പ്രധാനാധ്യാപികയെ മർദ്ദിച്ചെന്ന് പരാതി. പിടിഎ യോഗത്തിനിടെയാണ് സംഭവം.
കെഎച്ച്എംഎൽപിഎസ് പ്രഥമാധ്യാപിക ഗീതാ രാജാണ് പരാതി നൽകിയത്. സംഭവത്തിൽ പ്രദേശവാസി വിഷ്ണു നായരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ ഉച്ചതിരിഞ്ഞ് 3.45 നാണ് സംഭവം. പിടിഎ യോഗം നടക്കുന്നതിനിടെ വിഷ്ണു അസഭ്യ വർഷവുമായി ക്ലാസ് മുറിയിൽ കയറുകയായിരുന്നു.
വിഷ്ണു എന്തിനാണ് സ്കൂളിൽ വന്നതെന്ന് വ്യക്തമല്ല. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് ഇയാൾ. എന്നാൽ അധ്യാപികയോട് എന്തെങ്കിലും വ്യക്തിവൈരാഗ്യമുള്ളതായി റിപ്പോർട്ടില്ല.
അധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിഷ്ണുവിനെ അറസ്റ്റ് ചെയ്തു.