സൂറത്തിൽ ലിഫ്റ്റ് അപകടത്തിൽ കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം…



സൂറത്തിൽ ഹോട്ടലിലെ ലിഫ്റ്റിന്റെ സാങ്കേതിക തകരാറിൽ കോട്ടയം സ്വദേശി ക്ക്‌ ജീവൻ നഷ്ടമായി.
കോട്ടയം, കുടമാളൂർ സ്വദേശി ശ്രീ രഞ്ജിത്ത് ബാബു (45) വാണ് ലിഫ്റ്റിന്റെ പിറ്റിൽ വീണ് മരിച്ചത്. സൂറത്തിൽ റിംഗ് റോഡിൽ രഞ്ജിത്ത്  താമസിക്കുന്ന ഹോട്ടലിലെ ആറാം നിലയിൽ നിന്നും താഴേക്കു വീഴുകയായിരുന്നു.

ലിഫ്റ്റിന്റെ വാതിൽ തുറന്ന് ഉള്ളിലേക്ക് പ്രവേശിച്ചപ്പോൾ ലിഫ്റ്റ് മുകളിൽ ആയിരുന്നു എന്ന് പറയപ്പെടുന്നു. 
വ്യാപാര ആവശ്യത്തിനായി സൂറത്തിൽ എത്തിയതായിരുന്നു. ടെക്സ്റ്റയിൽ മാർക്കറ്റിനു സമീപം ഉള്ള ഹോട്ടലിൽ ആണ് രഞ്ജിത്ത് താമസിച്ചിരുന്നത്.

മൃതദേഹം ഇപ്പോൾ സൂറത്ത് സ്മിമർ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

 അപകട വാർത്ത അറിഞ്ഞ ഉടനെ സൂറത്ത് കേരളാ സമാജം സൂറത്ത് പ്രവർത്തകർ ഹോസ്പിറ്റലിൽ എത്തി.   പോസ്റ്റ് മോർട്ടം, പോലീസ് നടപടികൾ പുർത്തിയാക്കി  മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നു.




Previous Post Next Post