സംസ്ഥാനത്ത് സ്വർണവിലയിൽ വർധന;





സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവൻ വിലയിൽ 160 രൂപയുടെ വർധനവുണ്ടായത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില 51,560 രൂപയാണ്. ഗ്രാമിന് 20 രൂപ കൂടിയത്. ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില 6445 രൂപ. പരസ്യം പരസ്യം ഇന്നലെ ഒറ്റയടിക്ക് 600 രൂപ വർധിച്ചതാണ് സ്വർണവില വീണ്ടും 51000 കടന്നത്. കഴിഞ്ഞ മാസം 17ന് സ്വർണവില 55,000 രൂപയായി ഉയർന്ന് ആ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു. എന്നാൽ കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണവിലയിൽ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്. 
 കഴിഞ്ഞ മാസം 26ന് 50,400 രൂപയായി താഴ്ന്ന ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വർണവില എത്തിയിരുന്നു. പിന്നീട് ഒൻപത് ദിവസത്തിനിടെ 1440 രൂപ വർധിച്ച് തിരിച്ചുകയറിയ സ്വർണവില കഴിഞ്ഞ ദിവസം മുതൽ വീണ്ടും കുറയാൻ തുടങ്ങി





أحدث أقدم