ശ്രീകൃഷ്ണജയന്തി ഘോഷയാത്രക്കിടെ ഒഴൂരിൽ ബൈക്ക് യാത്രക്കാരെ മർദിച്ചതായി പരാതി. ഹാജിപ്പടി സ്വദേശികളായ പൊടിയേങ്ങൽ അബ്ദുറഹീം (22), പുന്നക്കൽ മുബഷീർ (23) എന്നിവർക്കാണ് മർദനമേറ്റത്.മർദനത്തിൽ പരുക്കേറ്റ ഇവരെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ബൈക്ക് ഒതുക്കാനാവശ്യപ്പെട്ടാണ് ഘോഷയാത്രയോടൊപ്പമുണ്ടായിരുന്ന ചിലർ ഇവരെ മർദിച്ചത്.
റഹീമും സുഹൃത്തും ഹാജിപ്പടിയിൽ നിന്ന് കുറുവട്ടിശ്ശേരിയിലേക്ക് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഘോഷയാത്ര എത്തിയത്. ബൈക്ക് ഒതുക്കിവെക്കാൻ പറഞ്ഞതിനെ തുടർന്ന് അരികിലേക്ക് മാറ്റുന്നതിനിടെ മർദിക്കുകയായിരുന്നെന്ന് പറയുന്നു. ബൈക്കിന് പിറകിൽ ഇരിക്കുകയായിരുന്ന അബ്ദുറഹീമിനെ വലിച്ചിഴക്കുകയും സമീപത്തെ മതിലിൽ ചേർത്ത് ഇടിക്കുകയും ചെയ്തതായും പറയുന്നു.ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് പ്രവർത്തകരാണ്.