ആട്ടം മികച്ച ചിത്രം, ഋഷഭ് ഷെട്ടി നടന്‍, നിത്യമേനോനും മാനസി പരേഖും നടിമാര്‍; ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു



ന്യൂഡല്‍ഹി: 2002ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ആനന്ദ് ഏകര്‍ഷി തിരക്കഥയെഴുതി, സംവിധാനം ചെയ്ത ആട്ടത്തിന്. മികച്ച തിരക്കഥയ്ക്കും എഡിറ്റിങ്ങിനുമുള്ള (മഹേഷ് ഭുവനേന്ദ്) പുരസ്‌കാരവും ആട്ടം നേടി. ഋഷഭ് ഷെട്ടിയാണ് മികച്ച നടന്‍ (കാന്താര). നടി നിത്യ മേനോന്‍ (തിരുച്ചിത്രംബലം -തമിഴ്). മാനസി പരേഖ് (കച്ച് എക്‌സ്പ്രസ് - ഗുജറാത്തി. സൂരജ് ഭാര്‍ജാത്യയാണ് മികച്ച സംവിധായകന്‍. പൂഞ്ചായ്

മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്കയ്ക്കു ലഭിച്ചു. ഈ ചിത്രത്തിലെ ഗാനം ആലപിച്ച ബോംബെ ജയശ്രീ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം നേടി. അരിജിത് സിങ് ആണ് മികച്ച ഗായകന്‍.

സലീല്‍ ചൗധരിയുടെ മകന്‍ സഞ്ജയ് സലീല്‍ ചൗധരിക്കു മലയാള ചിത്രമായ കാഥികനിലെ സംഗീത സംവിധാനത്തിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.

ഹിന്ദി ചിത്രമായ ഗുല്‍മോഹറിലെ അഭിനയത്തിന് മനോജ് ബാജ് പേയ് പ്രത്യേക ജൂറി പരാമര്‍ശം നേടി. പൊന്ന്യന്‍ സെല്‍വന്‍ ഒന്നാം ഭാഗമാണ് മികച്ച തമിഴ് ചിത്രം. പൊന്ന്യന്‍ സെല്‍വനു കാമറ ചലിപ്പിച്ച രവി വര്‍മനാണ് മികച്ച ഛായാഗ്രാഹകന്‍. എആര്‍ റഹ്മാനാണ് മികച്ച പശ്ചാത്തല സംഗീത പുരസ്‌കാരം. (പൊന്ന്യന്‍ സെല്‍വന്‍ പാര്‍ട്ട് ഒന്ന്)

മാളികപ്പുറത്തിലെ ശ്രീപഥ് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടി.
Previous Post Next Post