ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ഒരു കാറിനൊപ്പമായിരുന്നു ഇവരുടെ സ്കൂട്ടർ പോയിക്കൊണ്ടിരുന്നത്. കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഗുഡ്സ് ഓട്ടോ സ്കൂട്ടറിലിടിച്ച്, സ്കൂട്ടർ റോഡിലേക്ക് മറിഞ്ഞുവീഴുകയും കാറിന്റെ ചക്രം കയറി അപകടമുണ്ടാകുകയുമായിരുന്നു.
ഇടിച്ചതിന് ശേഷം ഗുഡ്സ് ഓട്ടോ നിർത്താതെ പോവുകയാണുണ്ടായത്. മേരിക്കുട്ടി തത്ക്ഷണം തന്നെ മരിച്ചു. ഭർത്താവ് കുഞ്ഞുമോന് സാരമായ പരിക്കേറ്റിട്ടുണ്ട്. മേരിക്കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുകൊടുക്കും. അപകടമുണ്ടാക്കിയ ഗുഡ്സ് ഓട്ടോയ്ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്