പാലക്കാട് മങ്കരയിൽ സിപിഎം പ്രവർത്തകനെ മർദിച്ച പോലീസുകാരന് സസ്‌പെൻഷൻ


പാലക്കാട് സിപിഎം നേതാവിനെ മർദിച്ച പോലീസുകാരന് സസ്‌പെൻഷൻ. മങ്കര സ്റ്റേഷനിലെ സീനിയർ സിപിഒ  അജീഷിനെയാണ് ജില്ലാ പോലീസ് മേധാവി സസ്‌പെൻഡ് ചെയ്തത്. വിഷയത്തിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണവും നടക്കും. മങ്കര ബ്രാഞ്ച് കമ്മിറ്റി അംഗം കെ കെ ഹംസക്കാണ് മർദനമേറ്റത്. 


വെള്ളിയാഴ്ച ആറ് മണിയോടെയാണ് സംഭവം. മങ്കര വെള്ളറോഡ് സെന്ററിന് സമീപത്തെ പെയിന്റ് കടയിൽ ഇരിക്കുകയായിരുന്ന ഹംസക്ക് അടുത്തേക്ക് അജീഷ് എത്തുകയായിരുന്നു. പേര് ചോദിച്ച ശേഷം യാതൊരു പ്രകോപനവുമില്ലാതെ തലങ്ങും വിലങ്ങും മർദിക്കുകായയിരുന്നു. 
മദ്യപിച്ചെത്തിയായിരുന്നു മർദനമെന്ന് ഹംസ പറയുന്നു. അജീഷ് മർദനം തുടരുന്നതിനിടെ കാറിലുണ്ടായിരുന്ന മറ്റ് പേർ കൂടി കടയിലേക്ക് വന്ന് ഒന്നിച്ച് മർദനം തുടർന്നു. മർദനത്തിൽ മൂക്കിന്റെ പാലം തകരുകയും തലയ്്ക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തിരുന്നു.
 



Previous Post Next Post