ജമ്മു കശ്മീർ തിരഞ്ഞെടുപ്പ്…ബിജെപിയുടെയും കോൺഗ്രസിന്റെയും ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്…



ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെയും കോൺഗ്രസിൻ്റെയും ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് ഉണ്ടാകും. ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന 24 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാകും പ്രഖ്യാപിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേർന്ന് സ്ഥാനാർഥി പട്ടികയ്ക്ക് രൂപം നൽകി.
കോൺഗ്രസും ചർച്ചകൾ പൂർത്തിയാക്കി. ഗുലാം നബി ആസാദിൻ്റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി 13 സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന 24 മണ്ഡലങ്ങളിലേക്ക് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം നാളെ അവസാനിക്കും.
Previous Post Next Post