ഓണക്കാലം പ്രമാണിച്ച് പൊലീസുകാർ നീണ്ട അവധി ചോദിച്ച് മുൻകൂർ അപേക്ഷകൾ നൽകിയിരുന്നു. അപേക്ഷകൾ കൂടിയ സാഹചര്യത്തിലാണ് ഉത്തരവിടുന്നതെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വ്യക്തമാക്കുന്നു.
ജില്ലയിൽ പൊലീസുകാരുടെ എണ്ണം പരിമിതമാണെന്നും ആ സാഹചര്യത്തിൽ കുറച്ച് പൊലീസുകാരെ വച്ച് ഓണക്കാലത്ത് അധിക സുരക്ഷ നൽകാൻ സാധിക്കില്ലെന്നും ഉത്തരവിൽ എസ്പി വി അജിത്ത് വ്യക്തമാക്കിയിട്ടുണ്ട്.